Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warm Welcome

ഉപരാഷ്‌ട്രപതിക്ക് അക്ഷരനഗരിയില്‍ ഹൃദ്യമായ സ്വീകരണം

കോ​ട്ട​യം: ദീ​പി​ക​യു​ടെ ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന് അ​ക്ഷ​ര​ന​ഗ​രി​യി​ല്‍ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.20നു ​കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ​ത്തി​യ ഉ​പ​രാ​ഷ്‌ട്ര​​പ​തി​യെ ഗ​വ​ര്‍ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍ലേ​ക്ക​ര്‍, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ്, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, ജി​ല്ലാ ക​ള​ക് ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, സ്റ്റേ​റ്റ് അ​ഡീ​ഷ്ണ​ല്‍ പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍ സി. ​ബി​നു, കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എം.​പി. സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ഹെ​ലി​പ്പാ​ഡി​ല്‍ സ്വീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ഗ​വ​ര്‍ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍ലേ​ക്ക​ര്‍, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ക്കൊ​പ്പം ഒ​രു ഹെ​ലി​കോ​പ്ട​റി​ലാ​ണ് ഉ​പ​രാ​ഷ്‌ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണൻ എ​ത്തി​യ​ത്. റോ​ഡ് മാ​ര്‍ഗം കെ​കെ റോ​ഡി​ലൂ​ടെ 2.30നു ​സ​മ്മേ​ള​ന​ന​ഗ​രി​യാ​യ മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ലെ​ത്തി. രാ​ഷ്‌ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക് ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ഉ​പ​രാ​ഷ്ട്ര​പ​തി​യെ ബൊ​ക്കെ ന​ല്‍കി സ്വീ​ക​രി​ച്ചു.

രാ​ഷ്‌ട്ര​ദീ​പി​ക പി​ആ​ര്‍ഒ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ടും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ കേ​ര​ള ഗ​വ​ര്‍ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍ലേ​ക്ക​ര്‍, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ്, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി എ​ന്നി​വ​രും എ​ത്തി​ച്ചേ​ര്‍ന്നു.

District News

പു​തു​യു​ഗ യാ​ത്ര​യ്ക്ക് ജി​ല്ല​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്

പ​ത്ത​നാ​പു​രം : പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​ക്ക് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പ​ത്ത​നാ​പു​ര​ത്ത് ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം. രാ​വി​ലെ പ​ത്ത​ര​യോ​ടെ യാ​ത്ര പ​ത്ത​നാ​പു​ര​ത്ത് എ​ത്തി.

യുഡിഎ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും, നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​ദ്യ മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ടൗ​ൺ സെ​ൻ​ട്ര​ൽ ജ​ംഗ്ഷ​നി​ൽ നി​ന്ന് പു​തു​യു​ഗ​യാ​ത്ര​യെ സ​മ്മേ​ള​ന ന​ഗ​രി​യാ​യ ക​ല്ലും ക​ട​വി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ച​ത്.

ത​ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ സു​ധീ​ർ മ​ല​യി​ൽ, ആ​ർ. പ​ദ്മ ഗി​രീ​ഷ്, ബാ​ബു മാ​ത്യു, പ​ള്ളി​തോ​പ്പി​ൽ ഷി​ബു,ജെ. ​ഷാ​ജ​ഹാ​ൻ, അ​ന​സ് ഹ​സ​ൻ, ഡെ​ന്നി വ​ർ​ഗീ​സ്, ഷി​ബു താ​ന്നി​വി​ള, മാ​ഹീ​ൻ, ബി​ജു വാ​ഴ​യി​ൽ, യു. ​നൗ​ഷാ​ദ്, അ​നീ​ഷ്‌​ഖാ​ൻ,സാ​ജു​ഖാ​ൻ, ടി. ​എം. ജാ​ഫ​ർ, ഷേ​ക്ക്‌ ന​വാ​സ്, മ​നോ​ഹ​ര​ൻ നാ​യ​ർ, ടി. ​എം. ബി​ജു, പു​ന്ന​ല ഉ​ല്ലാ​സ്, അ​സാ​ബു ഹു​സൈ​ൻ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 സിപിഎ​മ്മിന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പ​ക​രം ചോ​ദി​ക്കും: വി.ഡി. സ​തീ​ശ​ൻ

പ​ത്ത​നാ​പു​രം: സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ൾ കാ​ട്ടു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പ​ക​രം ചോ​ദി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ.​ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​കാ​തെ വീ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഒ​രു മ​ന്ത്രി​യാ​ണ് ന​മു​ക്കു​ള്ള​തെ​ന്ന് വി.ഡി. സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു. പു​തു​യു​ഗ യാ​ത്ര​യ്ക്ക് പ​ത്ത​നാ​പു​ര​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​രി െ ന്‍റ അ​ന്ത്യം കു​റി​ക്കാ​ൻ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന​തി െ ന്‍റ തെ​ളി​വാ​ണ് പു​തു​യു​ഗ​യാ​ത്ര​ക്ക് ല​ഭി​ക്കു​ന്ന വ​ൻ​സ്വീ​ക​ര​ണം. നൂ​റ് സീ​റ്റി​ലേ​റെ നേ​ടി യുഡിഎ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും വ​ർ​ഗീ​യ​ത ഏ​ത് കൊ​ലക്കൊ​മ്പ​ൻ പ​റ​ഞ്ഞാ​ലും ചോ​ദ്യം ചെ​യ്യു​മെ​ന്നും വ്യക്തമാക്കി.കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​

യുഡിഎ​ഫ് നേ​താ​ക്ക​ളാ​യ കെ.സി. രാ​ജ​ൻ, എ​ൻ.കെ. ​പ്രേ​മ ച​ന്ദ്ര​ൻ എംപി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം. ​പി, പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, എം.എം. ന​സീ​ർ, ബി​ന്ദു കൃ​ഷ്ണ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പി. ​ജ​ർ​മ്മി​യാ​സ്, സൂ​ര​ജ് ര​വി, ഷാ​ന​വാ​സ്, എ.കെ. ഹ​ഫി​സ്, എ.എ. അ​സീ​സ്, സു​ൽ​ഫി​ക്ക​ർ സ​ലീം, സി.ആ​ർ. ന​ജീ​ബ്, എം. ​ഷേ​ക്ക്‌ പ​രീ​ത്, ജി. ​രാ​ധാ​മോ​ഹ​ൻ, കെ. ​അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​ന​ലൂ​രി​ൽ ഉജ്വല സ്വീ​ക​ര​ണം

പു​ന​ലൂ​ർ: വി.ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യ്ക്ക് പു​ന​ലൂ​രി​ൽ വ​മ്പ​ൻ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് യാ​ത്ര​യെ സ്വീ​ക​രി​ച്ച​ ു . അ​ഞ്ച​ൽ, കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല മേ​ഖ​ല​ക​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​കർ ജാ​ഥ​യെ വ​ര​വേ​ൽ​ക്കാ​ൻ എ​ത്തി​. പ​ത്ത​നാ​പു​ര​ത്തെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് പു​തു​യു​ഗ യാ​ത്ര പു​ന​ലൂ​രി​ലെ​ത്തി​യ​ത്. പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ നി​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി.ഡി. സ​തീ​ശ​നെ സ്വീ​ക​രി​ച്ച് സ​മ്മേ​ള​ന വേ​ദി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി െ ന്‍റ ക​ട​ബാ​ധ്യ​ത ആ​റു ല​ക്ഷം കോ​ടി​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ ക​ന​ത്ത ബാ​ധ്യ​ത​യാ​ണ് എൽഡിഎഫ് സ​ർ​ക്കാ​ർ അ​ടി​ച്ചേ​ൽ​പിച്ച​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റ​ത്തി െ ന്‍റ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ അ​ത് യാ​ഥാ​ർ​ഥ്യ​മാ​കും. ​സ​ർ​ക്കാ​രാ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നി​ല്ല. ആ​രോ​ഗ്യ​മ​ന്ത്രി ഇ​തൊ​ന്നും കാ​ണാ​തെ നാ​ട​കം ക​ളി​ക്കു​ക​യാ​ണ്.

അ​ഴി​മ​തി​യും കൊ​ള്ള​യു​മാ​ണ് സ​ർ​ക്കാ​രി െ ന്‍റ മു​ഖ​മു​ദ്ര. വ​ർ​ഗീ​യ ഭി​ന്ന​ത​യു​ണ്ടാ​ക്കി ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ത​മ​സ്ക​രി​യ്ക്കു​ക​യാ​ണെ​ന്ന് സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.​ ഏ​തു ത​രം വ​ർ​ഗീ​യ​തയേയും എ​തി​ർ​ത്തു തോ​ല്പി​ക്കു​മെ​ന്നും അ​തി​നാ​യി ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നൂ​റി​ല​ധി​കം സീ​റ്റു നേ​ടി ടീം ​യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തും. ഇ​തി െന്‍റ സൂ​ച​ന​യാ​ണ് ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ മി​ക​ച്ച വി​ജ​യ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ െ ന്‍റ​ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം പി.​സി.​ വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.


എം.​പി​മാ​രാ​യ എ​ൻ.​കെ.​ പ്രേ​മ​ച​ന്ദ്ര​ൻ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ബി​ന്ദു കൃ​ഷ്ണ, ഭാ​ര​തീ​പു​രം ശ​ശി, ബി.​ആ​ർ.​എം. ഷെ​ബീ​ർ, കെ.​സി.​ രാ​ജ​ൻ, എം.​എം. ന​സീ​ർ, വി.​ടി.​ ബ​ൽ​റാം,അ​ഞ്ച​ൽ സോ​മ​ൻ, സൈ​മ​ൺ അ​ല​ക്സ്, ഷാ​ന​വാ​സ് ഖാ​ൻ, ജ​ർ​മിയാ​സ്, സ​ഞ്ജ​യ്ഖാ​ൻ, സി. ​മോ​ഹ​ന​ൻ പി​ള്ള, റോ​യി ഉ​മ്മ​ൻ, സ​ഞ്ജു ബു​ഖാ​രി, കെ.​ ശ​ശി​ധ​ര​ൻ, ഏ​രൂ​ർ സു​ഭാ​ഷ്, സി. ​വി​ജ​യ​കു​മാ​ർ, കു​ള​ത്തൂ​പ്പു​ഴ സ​ലീം, ജി.​ ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

NRI

റ​വ.​ഫാ. അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​നെ വ​ര​വേ​റ്റ് കോ​ഴ​ഞ്ചേ​രി

കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ യു​വ​വേ​ദി​യി​ൽ ശ​നി​യാ​ഴ്ച മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​ന് കോ​ഴ​ഞ്ചേ​രി​യി​ലെ കോ​ല​ത്ത് ത​റ​വാ​ട്ടി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി ആ​ദ​രി​ച്ചു.

വൈ​റ്റ് ഹൗ​സ് ഫെ​യ്ത്ത് ഓ​ഫീ​സ് ലി​യാ​സ​ൺ, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡെ​പ്യൂ​ട്ടി അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, യുഎ​സ് ഗ​വ​ൺ​മെ​ന്റ് (വാ​ഷിം​ഗ്ട​ൺ ഡിസി, യുഎ​സ്എ) എ​ന്നീ പ്ര​മു​ഖ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന റ​വ.ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

 

District News

വെ​രി റ​വ.​ഫാ. മാ​ത്യു ച​ന്ദ്ര​ൻ​ക്കു​ന്നേ​ലി​ന് അ​രു​വി​ത്തു​റ കോ​ള​ജി​ൽ വ​ര​വേ​ൽ​പ്പ്

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​ വി​കാ​രി​യാ​യും സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് മാ​നേ​ജ​രാ​യും ചു​മ​ത​ല​യേ​റ്റ ശേ​ഷം കോ​ളജി​ൽ എ​ത്തി​യ വെ​രി റ​വ.​ഫാ. മാ​ത്യു ച​ന്ദ്ര​ൻ​ക്കു​ന്നേ​ലി​ന് ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി.

അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​നക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​ത്. അ​ധ്യാ​പ​ക സ​മൂ​ഹ​ത്തിന്‍റെ സം​ഭാ​വ​ന​യാ​ണ് ലോ​ക​ത്തി​ലു​ണ്ടാ​യ പു​രോ​ഗ​തി​ക​ളും ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​മെ​ന്ന് ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​ക്കു​ന്നേ​ൽ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പാൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ.​ഫാ.​ ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

NRI

ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ​യ്ക്ക് യു​കെ​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം

ല​ണ്ട​ൻ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് യു​കെ​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.

ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​ർ, നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ക​വ​ൻ​ട്രി സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് മി​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​തോ​ലി​ക്കാ ബാ​വ​യെ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ക​വ​ൻ​ട്രി മി​ഷ​ൻ പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ച്ചു. സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​റാ​യി നി​യ​മി​ത​നാ​യ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യി​ൽ കാ​തോ​ലി​ക്ക ബാ​വ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യു​ടെ​യും അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ.​ഡോ. ലൂ​യി​സ് ച​രു​വി​ള പാ​പ്പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 101 അം​ഗ ക​മ്മി​റ്റി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up